Asianet News MalayalamAsianet News Malayalam

Weight Loss: വണ്ണം കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡ് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഫ്‌ളാക്‌സ് സീഡുകള്‍ നന്നായി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്. ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുമ്പോള്‍ വെള്ളം ധാരാളം കുടിക്കാനും ശ്രമിക്കുക. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

How do flax seeds help in weight loss
Author
First Published Oct 18, 2022, 10:07 AM IST

ഓരോ ദിവസവും കഴിയുംതോറും കൂടി കൂടി വരുന്ന വണ്ണം നോക്കി നെടുവീർപ്പെടുകയാണ് പലരും. വണ്ണം കുറയ്ക്കാനായി പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് ശരീരഭാരം കുറയ്ക്കാന്‍ മികച്ചകാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടവയര്‍ കുറയ്ക്കാനും ശരീര ഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ളാക്‌സ് സീഡുകള്‍ ധൈര്യമായി കഴിക്കാം. 

ഫ്‌ളാക്‌സ് സീഡുകള്‍ നന്നായി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്. ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുമ്പോള്‍ വെള്ളം ധാരാളം കുടിക്കാനും ശ്രമിക്കുക. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഫ്‌ളാക്‌സ് സീഡ് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ മത്സ്യം  കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: സ്തനാര്‍ബുദം; ആരംഭത്തിലേ കണ്ടെത്തിയാൽ ശസ്ത്രക്രിയ വേണ്ടിവരില്ല?

Follow Us:
Download App:
  • android
  • ios