ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുന്നത് ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പതിവായി കഴിക്കേണ്ട ഒന്നാണ് മധുരക്കിഴങ്ങ്.

അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുന്നത് ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പതിവായി കഴിക്കേണ്ട ഒന്നാണ് മധുരക്കിഴങ്ങ്.

ലയിക്കുന്ന നാരുകളുടെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഈ ഫൈബര്‍ സഹായിക്കും. അതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ മധുരക്കിഴങ്ങിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ്. അതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും അതുവഴിയും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

വിറ്റാമിനുകളുടെ ഒരു നല്ല ഉറവിടമാണ് മധുരക്കിഴങ്ങ്. പ്രത്യേകിച്ച് വിറ്റാമിൻ സി, ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയ ബീറ്റാ കരോട്ടിനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. 

ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണം കൂടിയാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും. കലോറിയുടെ അളവ് കുറവായതു കൊണ്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മധുരക്കിഴങ്ങ് കഴിക്കാം. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട...

youtubevideo