Asianet News MalayalamAsianet News Malayalam

എന്താ രുചി, പാവയ്ക്ക അച്ചാർ തയ്യാറാക്കാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാവയ്ക്ക. പാവയ്ക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. പാവയ്ക്ക കൊണ്ട് അടിപൊളി അച്ചാർ തയ്യാറാക്കിയാലോ. രുചികരമായ‌ി പാവയ്ക്ക അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

how make bitter gourd pickle
Author
Trivandrum, First Published Jan 12, 2020, 11:52 AM IST

വേണ്ട ചേരുവകൾ...

പാവയ്ക്ക            1 എണ്ണം
മുളക് പൊടി       2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി   1/2 ടീസ്പൂണ്‍
ഉള്ളി                   1/2 കപ്പ്‌
ഇഞ്ചി                   1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി      2 ടീസ്പൂണ്‍
കറിവേപ്പല          2 തണ്ട്
കടുക്                 1/2 ടീസ്പൂണ്‍
കായം                 1/2 ടീസ്പൂണ്‍
ഉലുവ                 1/2 ടീസ്പൂണ്‍
പച്ചമുളക്             2 എണ്ണം
വെളിച്ചെണ്ണ         4 ടീസ്പൂണ്‍
 ഉപ്പ്                    ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം പാവയ്ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക. ശേഷം പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇനി പാവയ്ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും , മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക. ഇനി ചൊറുക്ക ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക . കായം ചേര്‍ത്ത് ഇളക്കുക. രുചികരമായ പാവയ്ക്കാ അച്ചാര്‍ തയ്യാറായി. മൂന്ന് ദിവസത്തിനു ശേഷം കഴിക്കാവുന്നതാണ്.

 തയ്യാറാക്കിയത്:
 അഞ്ജന മേനോന്‌
 തിരുവനന്തപുരം 

 

Follow Us:
Download App:
  • android
  • ios