വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ബദാം. നാരുകള്‍ അടങ്ങിയ ബദാം കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ തന്നെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും.

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിര്‍ത്ത ബദാം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.100 ഗ്രാം ബദാമില്‍ 264 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഒരു ദിവസം എത്ര ബദാം കഴിക്കാം?

ഒരു ദിവസം 20 മുതല്‍ 25 ബദാം വരെ കഴിക്കാം. എന്തും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഉചിതം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.