കോഫി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്‍പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കോഫി കുടിക്കുന്നതിനും പരിധിയുണ്ടെന്നും എത്രത്തോളം അളവിലുളള കോഫി കുടിയാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിച്ചുകൊണ്ടാകാം. എന്നാല്‍ കോഫി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്‍പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഫി കുടിക്കുന്നതിനും പരിധിയുണ്ടെന്നും എത്രത്തോളം അളവിലുളള കോഫി കുടിയാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ദിവസത്തില്‍ ആറോ അതില്‍ കൂടുതലോ കോഫി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് ഈ പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയ ആണ് പഠനം നടത്തിയത്. ദീര്‍ഘനാളായി കോഫി കുടിക്കുന്നത് ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും കാരണമാകുമെന്നും പഠനം പറയുന്നു. കോഫിയിലെ കഫൈനാണ് ഇതിന് കാരണമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

നല്ല ആരോഗ്യമുളള ജീവിതത്തിന് കോഫി കുടിക്കുന്നതിന്‍റെ അളവ് കുറയ്ക്കണമെന്നും പഠനത്തില്‍ പറയുന്നു. 37-73 വയസ്സിനിടയിലെ 347,077 പേരില്‍ നടത്തിയ പഠനത്തിലാണ് കഫൈനിന്‍റെ ഈ ദോഷഫലം കണ്ടെത്തിയത്.