വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളക്കടല. ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും.

വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്. കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളക്കടല. ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ കൂടുതല്‍ കലോറി ശരീരത്തില്‍ എത്താതെയിരിക്കാന്‍ ഇവ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ക്കും വെള്ളക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. സാധാരണ നമ്മള്‍ കറി വയ്ക്കാനും മറ്റും ആണ് വെള്ളക്കടല ഉപയോഗിക്കുന്നത്. എണ്ണ ഉപയോഗിക്കാതെ വെള്ളക്കടല കൊണ്ട് സാലഡ്, സൂപ്പ് പോലെയുള്ളവ തയ്യാറാക്കി കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹ രോഗികള്‍ക്ക് വെള്ള അരി കഴിക്കാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

YouTube video player