Asianet News MalayalamAsianet News Malayalam

വണ്ണം കൂട്ടണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

how to gain weight fast
Author
Thiruvananthapuram, First Published Sep 6, 2020, 3:52 PM IST

അമിതവണ്ണത്തിന്‍റെ പേരില്‍ ഡയറ്റ് ചെയ്യുന്നവര്‍ ഒരു വശത്ത്. എന്തൊക്കെ കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന് വിഷമം പറയുന്നവര്‍ മറുവശത്ത്. വണ്ണം കുറയ്ക്കാനുള്ള വഴികളെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശരീരം പുഷ്ടിപ്പെടാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് ? 

ആദ്യം ഭാരം കുറയുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ആഹാരം കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം.  ഒപ്പം വിറ്റാമിനുകളും ധാതുക്കളുമൊക്കെ ശരീരത്തിന് ആവശ്യമാണ്. 

വണ്ണം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഒന്ന്... 

വണ്ണം കുറയ്ക്കുന്നവര്‍ ചോറ് ഒഴിവാക്കുമ്പോള്‍ വണ്ണം വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചോറ് ധൈര്യമായി കഴിക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. അന്നജം കൂടുതലുള്ള ചോറ് ശരീരഭാരം കൂട്ടും. അതുപോലെ തന്നെ കിഴങ്ങ് വര്‍ഗ്ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും.  

രണ്ട്...

ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ഏത്തപ്പഴം കഴിക്കാം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

മൂന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുട്ട, കോഴിയിറച്ചി തുടങ്ങിയവ നന്നായി കഴിക്കാം. 

നാല്...

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം. ബീഫ്, നട്‌സ്, വെജിറ്റബിള്‍ ഓയില്‍, വെളിച്ചെണ്ണ എന്നിവയൊക്കെ  നന്നായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

വിറ്റാമിനും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.  പയര്‍വര്‍ഗ്ഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. 

ആറ്... 

രാത്രി ഒരു ഗ്ലാസ് പാല്‍ കുടിച്ചിട്ട് കിടക്കുന്നതും നല്ലതാണ്. 

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്തു കൂട്ടുന്ന ആറ് തെറ്റുകള്‍...

Follow Us:
Download App:
  • android
  • ios