Asianet News MalayalamAsianet News Malayalam

വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത്; റെസിപ്പി

അയല മുഴുവനോടെ വൃത്തിയാക്കി വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

how to make ayala leaf pollichathu
Author
Trivandrum, First Published Mar 25, 2022, 9:47 PM IST

സ്പെഷ്യൽ അയല പൊള്ളിച്ചത് തയ്യാറാക്കിയാലോ?  അയല മുഴുവനോടെ വൃത്തിയാക്കി വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

മീൻ വറുക്കുവാൻ ആവശ്യമായ ചേരുവകൾ :

1)അയല                          ഇടത്തരം വലുപ്പമുള്ളത്   1 എണ്ണം
2) മുളക്പൊടി               1 ടേബിൾസ്പൂൺ 
3)മഞ്ഞൾപൊടി            1 ടീസ്പൂൺ
 4)കുരുമുളകുപൊടി     1 1/2 ടീസ്പൂൺ
 ഉപ്പ് പാകത്തിന്
വറുക്കാനാവശ്യമായ എണ്ണ.

 മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ

 1)ചെറിയ ഉള്ളി                                            8-10എണ്ണം 
 2)തക്കാളി                                            1 ഇടത്തരം വലിപ്പമുള്ളത് 
3) ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞത് -  ടേബിൾസ്പൂൺ
 4)മുളകുപൊടി                                                 2 ടേബിൾസ്പൂൺ
 5)മല്ലിപ്പൊടി                                                   അര ടേബിൾസ്പൂൺ
6) ഉലുവ പൊടി                                                 ഒന്നര ടീസ്പൂൺ
7)പുളി പിഴിഞ്ഞത്                                         ഒന്നര ടേബിൾ സ്പൂൺ 
8)താളിക്കാൻ ആവശ്യമായ കടുകും കറിവേപ്പിലയും എണ്ണയും
 

തയ്യാറാക്കുന്ന വിധം:

മീൻ വറുക്കാനാവശ്യമായ ചേരുവകളെല്ലാം മീനിൽ നന്നായി തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് മാറ്റി വെച്ച ശേഷം അധികം മൊരിയാതെ വറുത്തെടുക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുകു പൊട്ടിച്ചു കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റിയെടുക്കുക.  അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയഉള്ളിയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റുക.  മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ കുറച്ച് ചൂടുവെള്ളത്തിൽ കട്ടിയായി കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക.

പാകം നോക്കി പുളി ആവശ്യമെങ്കിൽ മാത്രം പുളി വെള്ളം ചേർത്താൽ മതിയാകും.  ആവശ്യമുണ്ടെങ്കിൽ വീണ്ടും ഉപ്പ് ചേർക്കുക. സെമി ഗ്രേവി പരുവമാകുമ്പോൾ സ്റ്റ് ഓഫ് ചെയ്യുക. വാഴയില വാട്ടി അതിലേക്ക് ഈ മസാല സ്പ്രെഡ് ചെയ്തു അതിനു മുകളിൽ വറുത്ത മീൻ വെച്ച് വീണ്ടും ഈ മസാല സ്പ്രെഡ് ചെയ്തു വാഴയിലയിൽ പൊതിഞ്ഞു എടുക്കുക. ചൂടായ തവയിൽ കുറച്ച് എണ്ണയൊഴിച്ച് ഈ ഇലപ്പൊതിയെ തിരിച്ചുംമറിച്ചുമിട്ട് അഞ്ചു മിനിറ്റ് പൊള്ളിച്ചെടുക. രുചികരമായ അയല പൊള്ളിച്ചത് തയ്യാർ. അധികം മുള്ളില്ലാത്ത ഏത് മീനിനെയും ഇതുപോലെ മസാല തേച്ച് പൊള്ളിച്ചു എടുക്കാവുന്നതാണ്.

തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം

Follow Us:
Download App:
  • android
  • ios