ബദാം മിൽക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുന്നു. ഇത് പ്രമേഹമുള്ളവർക്കും ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജ നില നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു പാനീയമാണ്. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. പലരും ബദാം കുതിർത്തോ അല്ലാതെയെ ആണ് കഴിക്കാറുള്ളത്. ഇനി മുതൽ ബദാം മിൽക്കായി കുടിക്കുന്നതാണ് ഏറെ നല്ലത്. ബദാം മിൽക്കിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. 

ബദാം മിൽക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കുന്നു. ഇത് പ്രമേഹമുള്ളവർക്കും ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജ നില നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു പാനീയമാണ്.

ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും കാൽസ്യം ആവശ്യമാണ്. ബദാം പാൽ പലപ്പോഴും കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു.

വീട്ടിൽ ഉണ്ടാക്കുന്ന ബദാം പാലിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിൽ ഈ സംയുക്തങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. മൊത്തത്തിലുള്ള രോഗപ്രതിരോധ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ബദാം പാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ സഹായിക്കും. വിശപ്പ് കുറയ്ക്കാനും ഇത് ഉപകരിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ ബദാം മിൽക്ക് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം, അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ബദാം മിൽക്ക് കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കും. എന്നാൽ നട്സ് അലർജിയുള്ളവർ ബദാം മിൽക്ക് ഒഴിവാക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ബദാം മിൽക്ക് തയ്യാറാക്കുന്ന വിധം

പച്ച ബദാം 1 കപ്പ്

വെള്ളം 4 കപ്പ് (കുതിർക്കാനും മിശ്രിതമാക്കാനും)

ആ​ദ്യം ബദാം കുറച്ചെടുത്ത് രാത്രി കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് തൊലി കളഞ്ഞശേഷം ഇത് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കണം. മധുരത്തിനായി തേനോ ഈന്തപ്പഴമോ ചേർക്കാവുന്നതാണ്. കറുവപ്പട്ട പൊടിച്ചത് ചേർക്കുന്നത് നല്ലൊരു മണം കിട്ടുന്നതിന് സഹായിക്കും.

തയ്യാറാക്കുമ്പോൾ ബദാം മിൽക്കിലേക്ക് ഒരു സ്പൂൺ കൊക്കോ പൗഡറും ഒരു ടേബിൾ സ്പൂൺ കുതിർത്ത ചിയ വിത്തുകളും ചേർക്കുന്നതും നല്ലതാണ്. കാരണം കൂടുതൽ പോഷക​ഗുണങ്ങൾ നൽകും.