ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു ഹൽവ ഉണ്ടാക്കിയാലോ..വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒ‌രു ഹൽവയാണിത്. ഇനി എങ്ങനെയാണ് രുചികരമായി ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

മൈദ                5 സ്പൂണ്‍
നെയ്യ്               ആവശ്യത്തിന്
ബീറ്റ്‌റൂട്ട്         1 എണ്ണം വേവിച്ച് ജ്യൂസ് (അരിച്ചു എടുക്കണം ) എടുത്തത് ഒരു വലിയ കപ്പ്
തേങ്ങ              2 ടീസ്പൂൺ (നെയ്യില്‍ വറുത്തത്)
പഞ്ചസാര        ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്‌റൂട്ട് ജ്യൂസില്‍ മൈദ കുറച്ച് കുറച്ചായി ഒഴിച്ച് കലക്കി വയ്ക്കുക. കട്ട ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കുക. കട്ടിയുള്ള ഒരു പാത്രത്തില്‍ കലക്കിയ മാവ് ഒഴിച്ചു ഇളക്കികൊടുക്കുക. മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ച് കൊടുക്കണം. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക‌. ഒരു പാത്രത്തില്‍ നെയ്യ് തടവിവയ്ക്കുക. അതിലേക്ക് തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്ക് ഹൽവ ഒഴിച്ച് സെറ്റാകാൻ മാറ്റിവയ്ക്കുക...ബീറ്റ്റൂട്ട് ഹൽവ തയ്യാറായി...

പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം കാബേജിന്‍റെ ഗുണങ്ങള്‍...