കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണ് പുട്ട്. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽ‌പ്പൊടി) മരച്ചീനിപ്പൊടി കൊണ്ടുമൊക്കെ പുട്ട് തയ്യാറാക്കാറുണ്ട്. ബീറ്റ് റൂട്ട് കൊണ്ട് നിങ്ങൾ പുട്ട് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ്.. എങ്ങനെയാണ് ബീറ്റ് റൂട്ട് പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തത്       ഒരു കപ്പ്
പുട്ടുപൊടി                                             രണ്ട് കപ്പ്
ഉപ്പ്                                                          പാകത്തിന്

 തയ്യാറാക്കുന്ന വിധം...

ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക....

കാരറ്റ് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാം