Asianet News MalayalamAsianet News Malayalam

കാരറ്റ് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാം

കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

how to make carrot milk shake
Author
Trivandrum, First Published Oct 14, 2020, 7:23 PM IST

കാരറ്റിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.  കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാരറ്റ് പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കാരറ്റ് ഇനി മുതൽ മിൽക്ക് ഷേക്കായി കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

കാരറ്റ്                                2 എണ്ണം
ഏലയ്ക്ക                         2 എണ്ണം
തണുത്ത പാൽ               500 ml
പഞ്ചസാര                        ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,പിസ്ത,ബദാം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

പീൽ ചെയ്ത കാരറ്റ്, ഏലയ്ക്ക ,അല്പം വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ചൂടാറിയത് ശേഷം കാരറ്റ് നന്നായി അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ,പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചു ഗ്ലാസ്സിലേക്കോഴിച്ചു മുകളിൽ അൽപം നട്ട്സ് പൊടിച്ചു ചേർത്ത് കുടിക്കാവുന്നതാണ്. കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറായി...

ഒരു കോണിൽ എത്ര സ്കൂപ് ഐസ്ക്രീം നിറയ്ക്കാം? റെക്കോർഡ് നേടിയ വീഡിയോ...

Follow Us:
Download App:
  • android
  • ios