ബ്രേക്ക്ഫാസ്റ്റിന് നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കിയാലോ?. രഞ്ജിത സഞ്ജയ്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നുറുക്ക് ഗോതമ്പ് കൊണ്ട് വിവിധ തരത്തിലുള്ള പലഹാരങ്ങൾ തയ്യാറാക്കാം. ബ്രേക്ക്ഫാസ്റ്റിന് നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • നുറുക്ക് ഗോതമ്പ് 2 ഗ്ലാസ്സ്
  • വെള്ളം 4 ഗ്ലാസ്സ്
  • തേങ്ങ 1 കപ്പ്‌
  • ഉപ്പ് 1 സ്പൂൺ

തയ്യാറാകുന്ന വിധം 

ആ​ദ്യം നുറുക്ക് ​ഗോതമ്പ് നല്ലത് പോലെ കുതിർത്ത് എടുക്കുക. ശേഷം വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം കൈകൊണ്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിക്കുക. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ഒന്നിച്ച് തന്നെ മിക്സ് ചെയ്തെടുക്കാം. എന്നിട്ട് ഇതിനെ പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും നുറുക്ക് ഗോതമ്പിന്റെ മിക്സ് കുതിർത്തതും ചേർത്തുകൊടുത്ത നല്ലപോലെ ആവശ്യത്തിന് വേവിച്ചെടുക്കുക. നന്നായി വെന്ത് കഴിഞ്ഞാൽ പുട്ട് ചൂടോടെ കഴിക്കാവുന്നതാണ്. 

കുട്ടികള്‍ക്ക് കൊടുക്കാം ഹെല്‍ത്തി ക്യാരറ്റ് പുട്ട്; റെസിപ്പി

Arjun Rescue Mission | Hema Committee Report | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | #asianetnews