Asianet News MalayalamAsianet News Malayalam

ഈ ഓണത്തിന് ശര്‍ക്കര ഉപ്പേരി വീട്ടില്‍ തന്നെ തയ്യാറാക്കാം

ഇത്തവണത്തെ ഓണത്തിന് നമുക്ക് ശര്‍ക്കര ഉപ്പേരി വീട്ടില്‍ തന്നെ തയ്യാറാക്കാം....

how to make chakkara upperi
Author
Trivandrum, First Published Aug 23, 2020, 11:44 AM IST

ഓണസദ്യയിലെ പ്രധാന വിഭവമാണ് ശര്‍ക്കര ഉപ്പേരി. ഭൂരിഭാഗം പേരും ഇത് കടകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്. ഇത്തവണത്തെ ഓണത്തിന് നമുക്ക് ശര്‍ക്കര ഉപ്പേരി വീട്ടില്‍ തന്നെ തയ്യാറാക്കാം....

വേണ്ട ചേരുവകൾ...

നേന്ത്രക്കായ                    10  എണ്ണം
ശര്‍ക്കര                           അരക്കിലോ
പഞ്ചസാര പൊടിച്ചത്    50 ഗ്രാം
നെയ്യ്                                3 ടേബിള്‍ സ്പൂണ്‍
ചുക്ക്, ജീരകം പൊടിച്ചത്  10 ഗ്രാം
വെളിച്ചെണ്ണ                     ഒരു ലിറ്റര്‍
മഞ്ഞള്‍പ്പൊടി                ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം നേന്ത്രക്കായ തൊലി കളഞ്ഞ് കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി കഷ്ണങ്ങളാക്കുക. ഈ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി അതിലിട്ട് അല്പനേരം വയ്ക്കുക. അതിനുശേഷം കഷ്ണങ്ങള്‍ കഴുകി ഊറ്റിവയ്ക്കുക.

അടുത്തതായി ഒരു വലിയ ഉരുളിയോ, ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക. വെളിച്ചെണ്ണ തിളച്ചു കഴിയുമ്പോള്‍ കഷ്ണങ്ങള്‍ കുറെശ്ശെയായി ഇട്ട് ഇളക്കുക. കഷ്ണങ്ങള്‍ മൂത്താല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിവയ്ക്കുക. (കായയുടെ ഉള്ളു നന്നായി വേവാൻ പ്രത്യേകം ശ്രദ്ധിക്കുക).

ശേഷം ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. ഇത് നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം . നൂല്‍പാകത്തില്‍ ശര്‍ക്കര പാവ് പാക മായാല്‍ കായകഷ്ണങ്ങള്‍ അതിലിട്ട് ഇളക്കണം. ഇനി ഇതിലേക്ക് നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കുക. ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് എല്ലാം വിതറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ ഓണത്തിന് ചെറുപയര്‍ പരിപ്പ് പായസം തയ്യാറാക്കിയാലോ....

Follow Us:
Download App:
  • android
  • ios