വിളർച്ച തടയാൻ ഏറ്റവും മികച്ചതാണ് ചീര. പ്രോട്ടീനുകളും വിറ്റമിന്‍ എ, അയണ്‍, ഫോളിക് ആസിഡ് എന്നിവയും ചീരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ ചീര സഹായിക്കുന്നു.

ചുവന്ന ചീരയിലുള്ള ഇരുമ്പിന്റെ അംശം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്നു.
ചീര പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര തോരനായോ സൂപ്പായോ കഴിക്കാവുന്നതാണ്. ചുവന്ന ചീരയില കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ചുവന്ന ചീരയില                            1 കപ്പ്
സവാള                                              അര കപ്പ്(ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത്)
തക്കാളി മുറിച്ചത്                           അര കപ്പ് 
ചെറുപയര്‍ പരിപ്പ് മൂപ്പിച്ചത്        കാല്‍ കപ്പ് 
പട്ട                                                       1  ചെറിയ കഷണം 
ഗ്രാമ്പു                                                 3 എണ്ണം 
വെള്ളം                                              1 കപ്പ് 
ഉപ്പ്                                                    പാകത്തിന് 
കുരുമുളകുപൊടി                     1 ടീസ്പൂണ്‍ 
മല്ലിയില                                      ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

സവാള, തക്കാളി, ചെറുപയര്‍ പരിപ്പ്, പട്ട, ഗ്രാമ്പു, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് കുക്കറില്‍ വേവിച്ചെടുക്കുക. കുക്കര്‍ തുറന്ന് ചീരയിലയിട്ട് വീണ്ടും തിളപ്പിച്ചതിന് ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം കുരുമുളകുപൊടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മല്ലിയില അരിഞ്ഞത് വിതറി കഴിക്കുക....സൂപ്പ് തയ്യാറായി...

ചായയോടൊപ്പം ചൂട് ബീഫ് കട്‌ലറ്റ് കൂടി കഴിച്ചാലോ...