കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കോൾഡ് കോഫി. വളരെ രുചിയോടെ എങ്ങനെയാണ് കോൾഡ് കോഫി ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ....

കാപ്പിപ്പൊടി രണ്ട് ടീസ്പൂണ്‍
പാല്‍ ഒരു കപ്പ്‌
ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്‌
ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍
ഐസ്‌ക്യൂബ് പാകത്തിന്‌

തയ്യാറാക്കുന്ന വിധം...

കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ്, ചോക്ലേറ്റ് സോസ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. 

 അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വച്ചാല്‍ കോള്‍ഡ് കോഫി തയ്യാറായി...

തയ്യാറാക്കിയത്: 
 രേഷ്മ എസ് എൻ
 തിരുവനന്തപുരം