Asianet News MalayalamAsianet News Malayalam

പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക്; റെസിപ്പി

ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും പോഷകസമ്പുഷ്ടവുമാണ് ഈ ഷേക്ക്. 

how to make dates jack fruit shake
Author
Trivandrum, First Published Jul 27, 2021, 4:59 PM IST

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായൊരു ഷേക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും പോഷകസമ്പുഷ്ടവുമാണ് ഈ ഷേക്ക്. തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം....

 വേണ്ട ചേരുവകൾ...

 1.ചക്കപ്പഴം                          1 വലിയ കപ്പ് (നന്നായി പഴുത്തത് )
2. കട്ട ആയ പാൽ               1  പാക്കറ്റ്
3. പഞ്ചസാര                         മധുരത്തിന് അനുസരിച്ചു
4. ഏലയ്ക്ക                         6 എണ്ണം (പൊടിച്ചത് )
5. ചുക്ക്                                3 കഷ്ണം  (പൊടിച്ചത് )
6.ബൂസ്റ്റ്                                 2 ടീസ്പൂൺ
7. ഈന്തപഴം                      5 എണ്ണം ( ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം...

 ആദ്യം ചക്കപ്പഴം, പാൽ, ഈന്തപഴം എന്നിവ ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അടിച്ചെടുക്കുക. വിളമ്പുന്ന സമയം ബൂസ്റ്റ്, നട്സ്, എന്നിവ ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയ്യാർ...

Follow Us:
Download App:
  • android
  • ios