കൂടുതൽ പഴുത്ത പഴം കൊണ്ട് കിടിലൻ സ്മൂത്തി തയ്യാറാക്കിയാലോ.  പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പഴം കൂടുതൽ പഴുത്ത് പോയെങ്കിൽ പലരും കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ ആരും പഴുത്ത പഴം കളയരുത്. രുചികരമായ ഹെൽത്തി ബനാന ഓട്സ് സ്മൂത്തി എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • ഫ്രോസൺ പഴം 1/2 കപ്പ്‌
  • ഈന്തപ്പഴം 2 എണ്ണം
  • ബദാം 4 എണ്ണം
  • ഓട്സ് 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം 

ഓട്സ് ഒരു പാനിൽ ഇട്ടു വറുത്തെടുക്കുക. പഴവും ഈന്തപഴവും ബദാമും ഓട്സും ഒരു ബ്ലെൻഡറിൽ ഇട്ടു ആവശ്യത്തിന് വെള്ളമോ പാലോ ചേർത്ത് അടിച്ചെടുക്കാം. വെയ്റ്റ് കുറയ്ക്കുവാൻ ഉള്ള സ്മൂത്തി ആയതിനാൽ വെള്ളമോ ആൽമണ്ട് മിൽക്കോ സ്‌കിമട് മിൽക്കോ ഉപയോഗിക്കാം. ഈന്തപ്പഴം ചേർത്തതിനാൽ മറ്റു മധുരത്തിന്റെ ആവശ്യമില്ല. നല്ലൊരു ബ്രേക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ ഉപയോഗിക്കാവുന്നതാണിത്.

വീട്ടിലുണ്ടാക്കാം രുചിയേറിയ മാംഗോ ഐസ്‌ക്രീം ; ഈസി റെസിപ്പി

പഴം കൂടുതൽ പഴുത്തു പോയോ കളയല്ലേ | തടിയും കുറക്കാം പഴവും ഉപയോഗിക്കാം | how to use over riped banana