വളരെ കുറച്ച് ചേരുവകൾ കൊണ്ട് ബീറ്റ്റൂട്ട് ചമ്മന്തി എളുപ്പം തയ്യാറാക്കാം. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി അടങ്ങിയ ബീറ്റ്റൂട്ട് രോഗപ്രതിരോധ പ്രവർത്തനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് കൊണ്ട് തോരനും കിച്ചടിയും ജ്യൂസുമൊന്നുമല്ലാതെ മറ്റൊരു വിഭവം കൂടി തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബീറ്റ്റൂട്ട് ചമ്മന്തി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ബീറ്റ്റൂട്ട് ചമ്മന്തി എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

  • ബീറ്റ്റൂട്ട് 1 എണ്ണം (ഗ്രേറ്റ് ചെയ്തത്)
  • പച്ച മുളക് 2 എണ്ണം
  • ഉണക്ക മുളക് 2 എണ്ണം
  • വെളുത്തുള്ളി 4 അല്ലി
  • പിഴി പുളി ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ 
  • വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ 
  • കറിവേപ്പില ആവശ്യത്തിന്
  • മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
  • പഞ്ചസാര 1/2 ടീസ്പൂൺ
  • കടുക് വറുക്കാൻ ആവശ്യത്തിന്
  • വെളിച്ചെണ്ണ 2 ടീസ്പൂൺ
  • കടുക് ആവശ്യത്തിന്
  • വറ്റൽ മുളക് ആവശ്യത്തിന്
  • കറിവേപ്പില ആവശ്യത്തിന്
  • ഉഴുന്ന് 1 സ്പൂൺ
  • തുവര പരിപ്പ് 1 സ്പൂൺ
  • കായ പൊടി 1/4 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്കു ബീറ്റ്റൂട്ട്, വെളുത്തുള്ളി, പച്ച മുളക്, ഉണക്കമുളക് എന്നിവയിട്ട് ഒന്നു വയറ്റി ആവശ്യത്തിന് ഉപ്പ് ചേർത്തു ഇളക്കുക. ഒന്ന് വയണ്ട് വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടിയും കുറച്ചു പഞ്ചസാരയും ചേർത്തു കൊടുക്കുക. ഇനി ഇതൊന്നു തണുക്കാൻ വയ്ക്കുക. എന്നിട്ടു പുളി ചേർത്തു അരച്ചെടുക്കുക. ഇനി അതെ പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ കൂടെ ഒഴിക്കുക. അതിലേക്കു കടുക് പൊട്ടിക്കുക. കുറച്ചു കറിവേപ്പില കൂടെ ഇട്ടു കൊടുക്കുക. ഇനി കുറച്ചു ഉഴുന്നും തുവര പരിപ്പും ഉണക്കമുളകും ചേർത്തു ഒന്ന് മൂപ്പിച്ചെടുക്കുക. ഇനി സ്റ്റൗവ് ഓഫ്‌ ആക്കി അരച്ചെടുടത്തത് ഇതിലേക്ക് ഇട്ടു കുറച്ചു കായ പൊടിയും ചേർത്തു ഇളക്കുക. ബീറ്റ്റൂട്ട് ചമ്മന്തി തയ്യാർ. 

ബ്രെഡ് പക്കോഡ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Independence Day 2024 | Asianet News LIVE | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ് | Latest News