Asianet News MalayalamAsianet News Malayalam

Cheese Bread Omelette : കുട്ടികൾക്ക് ഇഷ്ടമാകും ഈ ചീസ് ബ്രഡ് ഓംലെറ്റ്; റെസിപ്പി

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ...
 

how to make easy and tasty Cheese Bread Omelette
Author
Trivandrum, First Published May 16, 2022, 10:25 PM IST

ബ്രഡും മുട്ടയും മിക്ക വീടുകളിലും ഉണ്ടാകും. ഇവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബ്രഡ് ഓംലെറ്റ്. ഇതിന്റെ കൂടെ അൽപം ചീസ് കൂടി ചേർത്ത് വ്യത്യസ്തമായി ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കിയാലോ. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് (cheese bread omelette) തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

മുട്ട                                               3 എണ്ണം
ചീസ്                                          3 പീസ്
​ബ്രഡ്                                          4 കഷ്ണം 
ടൊമാറ്റോ കെച്ചപ്പ്                  ആവശ്യത്തിന്
സവാള                       1 എണ്ണം ചെറുതായി അരിഞ്ഞത്
കാപ്സിക്കം                1 എണ്ണം ചെറുതായി  അരിഞ്ഞത്
തക്കാളി                      1 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി      ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി, കാപ്സിക്കം, സവാള എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം ബട്ടർ ഇട്ട് കൊടുക്കുക. 

നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കുക. കുറച്ച്നേരം മൂടിവയ്ക്കുക. 

ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. 

ഒരു ബ്രഡ് എടുക്കുക. അതിന്റെ ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് പുരട്ടി കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കുക.  ചീസ് ബ്രഡ് ഓംലെറ്റ് തയ്യാർ...

Follow Us:
Download App:
  • android
  • ios