ഇനി മുതൽ അൽപം വ്യത്യസ്തമായി കറിവേപ്പില ചേർത്ത് കിടിലനൊരു നാരങ്ങ വെള്ളം തയ്യാറാക്കിയാലോ... 

നല്ല ചൂടുള്ള സമയത്ത് നാരങ്ങ വെള്ളം കുടിക്കാറുണ്ട്. പല ചേരുവകൾ ചേർത്ത് നാരങ്ങ വെള്ളം തയ്യാറാക്കാറുണ്ടല്ലോ. ഇഞ്ചി, പുതിനയില എന്നിവ ചേർത്ത് നാരങ്ങ വെള്ളം തയ്യാറാക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ അൽപം വ്യത്യസ്തമായി കറിവേപ്പില ചേർത്ത് കിടിലനൊരു നാരങ്ങ വെള്ളം തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ചെറുനാരങ്ങ 2 എണ്ണം
കറിവേപ്പില ഒരു തണ്ട്
ഇഞ്ചി അര സ്പൂൺ
പഞ്ചസാര 4 സ്പൂൺ
വെള്ളം 2 ​ഗ്ലാസ്
ഐസ് ക്യൂബ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിൽ, കറിവേപ്പില, ഇഞ്ചി, നാരങ്ങാ നീര്, പഞ്ചസാര എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് അരിച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഐസ്ക്യൂബ് കൂടെ ചേർത്ത് ഉപയോഗിക്കുക. ഹെൽത്തിയായ ജ്യൂസ് ആണ് കറിവേപ്പില നാരങ്ങാ വെള്ളം...

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ഓട്സ് കൊണ്ടൊരു നാലുമണി പലഹാരം; റെസിപ്പി