Asianet News MalayalamAsianet News Malayalam

താമര വിത്ത് കൊണ്ടൊരു കിടിലൻ പായസം; റെസിപ്പി

താമര വിത്ത് കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ?.

how to make easy and tasty lotus seed payasam
Author
First Published Oct 10, 2022, 10:31 PM IST

താമരപ്പൂവിന്റെ ഭംഗി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വെറും ഭംഗി മാത്രമല്ല, ഭക്ഷ്യയോഗ്യം കൂടിയാണ് താമര. താമര വിത്ത് കൊണ്ടുള്ള വിഭവങ്ങൾ പോഷകസമ്പുഷ്ടമാണ്. അന്നജം, കോപ്പർ, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമര വിത്തിൽ അടങ്ങിയിട്ടുണ്ട്. താമര വിത്ത് കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ...

 താമര വിത്ത്                1/2 കിലോ 
 നെയ്യ്                               200 ഗ്രാം 
 പഞ്ചസാര                    1/2 കിലോ 
 ഏലക്ക പൊടി             1 സ്പൂൺ 
 പാല്                                2 ലിറ്റർ 
 ബദാം                            200 ഗ്രാം
 മുന്തിരി                       100 ഗ്രാം
 അണ്ടിപരിപ്പ്              100 ഗ്രാം 

 തയ്യാറാക്കുന്ന വിധം...

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് താമര വിത്തു  ചേർത്ത് ചെറിയ തീയിൽ നന്നായിട്ട് ഇത് ചൂടാക്കുക, നന്നായി ചൂട് ആയി കഴിയുമ്പോൾ കൈകൊണ്ട് പൊട്ടിച്ചാൽ ഇത് പൊട്ടി വരുന്നതാണ്.

അങ്ങനെയായി കഴിയുമ്പോൾ അതിൽ നിന്ന് ഒരു കാൽഭാഗം താമരവിത്ത് എടുത്ത് മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചു മാറ്റിവയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പാലൊഴിച്ച് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു ആവശ്യത്തിനു പഞ്ചസാര ചേർത്തു വെച്ചിട്ടുള്ള താമര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
അതിന്റെ ഒപ്പം തന്നെ നെയ്യിൽ  വറുത്തുവച്ചിട്ടുള്ള താമരവിത്തു  തിളപ്പിക്കുക, നന്നായി തിളച്ച് കുറുകി വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഏലക്ക പൊടിയും, ഒരു സ്പൂൺ നെയ്യും, കൂടി ചേർത്തു കൊടുക്കാം.

വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ഈ സമയം താമര വിത്ത് നല്ല മൃദുവായി  കിട്ടുന്നതായിരിക്കും, ഇനി ഒരു പാൻ വച്ചു നെയ്യ് ഒഴിച്ച്, ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി ചേർത്തു നന്നായി വീർത്തു വരുമ്പോൾ അത് മാറ്റി വയ്ക്കുക.
അതിലേക്ക് ബദാം ചെറുതായി അരിഞ്ഞതും, അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞതും, ശേഷം പായസത്തിലേക്ക് ചേർത്തുകൊടുക്കുക വളരെ രുചികരവും വളരെ ഹെൽത്തിയുമാണ് ഈ പായസം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

 

Follow Us:
Download App:
  • android
  • ios