ഇനി മുതൽ വെെകുന്നേരങ്ങളിൽ ഇഞ്ചിയും ഏലയ്ക്കയും ​ഗ്രാമ്പുവും എല്ലാം ചേർത്ത കിടിലനൊരു ചായ കുടിച്ചാലോ... രുചികരമായ മസാല ചായ ഈസിയായി തയ്യാറാക്കാം...

ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ(Tea). ശരീരഭാരം കുറയ്ക്കാനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പലതരത്തിലുള്ള ചായകളുണ്ട്.. ഇനി മുതൽ വെെകുന്നേരങ്ങളിൽ ഇഞ്ചിയും ഏലയ്ക്കയും ​ഗ്രാമ്പുവും എല്ലാം ചേർത്ത കിടിലനൊരു ചായ കുടിച്ചാലോ... പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും മസാല ചായ (masala tea) ഏറെ നല്ലതാണ്. രുചികരമായി മസാല ചായ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

വെള്ളം അരക്കപ്പ് 
പാൽ 2 കപ്പ്
ഏലയ്ക്ക 6 എണ്ണം
കറുവപ്പട്ട ഒന്നര കഷ്ണം
 ഗ്രാമ്പൂ 4 എണ്ണം
ഇഞ്ചി 1 കഷ്ണം
ചായപ്പൊടി 2 ടീസ്പൂൺ 
പഞ്ചസാര 2 ടീസ്പൂൺ

യ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ​ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങുമ്പോൾ ചായപ്പൊടിയും ചേർക്കുക. 
നന്നായി തിളച്ചതിനു ശേഷം പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം അരിച്ചെടുക്കുക. ചൂടോടെ മസാല ചായ കുടിക്കാം...

ചൂട് പൊരി പനിയാരം തയ്യാറാക്കേണ്ടത് ഇങ്ങനെ; റെസിപ്പി