Asianet News MalayalamAsianet News Malayalam

നാല് മണി ചായയ്ക്ക് ചൂടോടെ ഒരു 'മുട്ട പഫ്സ്' കഴിക്കാം; വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ബേക്കറികളിൽ നിന്നുമാണ് പലരും 'മുട്ട പഫ്‌സ്' വാങ്ങാറുള്ളത്. എന്നാൽ ഒന്ന് മനസ് വച്ചാൽ ഈസിയായി മുട്ട പഫ്‌സ് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു...

how to make egg puffs
Author
Trivandrum, First Published May 14, 2020, 8:09 PM IST

പഫ്സ് എന്നും ഒരു സ്പെഷ്യൽ പലഹാരമാണ്. വീട്ടിൽ തന്നെ 'മുട്ട പഫ്സ്' എളുപ്പം തയ്യാറാക്കാവുന്നതാണ്. വെെകുന്നേരം ചായയുടെ കൂടെ കഴിക്കാൻ രുചികരമായി 'മുട്ട പഫ്സ്' എങ്ങനെയാണ് എളുപ്പം തയ്യാറാക്കുന്നതെന്ന് നോക്കാം...

'പഫ്‌സ് ഷീറ്റ്' തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

1. മൈദ                                          1 .5 കപ്പ്
 ഉപ്പ്                                            ആവശ്യത്തിന്
 ബട്ടർ / നെയ്യ്                          2 ടേബിൾ സ്‌പൂൺ
മുട്ട                                                 1 എണ്ണം
വെള്ളം                                   ആവശ്യത്തിന്

ഇനി 'മസാല' തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

2. ഓയിൽ                         1 ടേബിൾ സ്‌പൂൺ
    സവാള                            3 എണ്ണം

 3. വെളുത്തുള്ളി                3 അല്ലി 
   ഇഞ്ചി                                ഒരു കഷ്ണം
കറിവേപ്പില                   ആവശ്യത്തിന്
മുളക് പൊടി                   1/ 2 ടീസ്‌പൂൺ
മഞ്ഞൾ പൊടി               1/ 4 ടീസ്പൂൺ
 കുരുമുളക് പൊടി        1/2 ടീസ്പൂൺ
മുട്ട പുഴുങ്ങിയത്               2 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം മെെദയിൽ ഉപ്പ്, ബട്ടർ, മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയാറാക്കുക.ശേഷം മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക.

 ഈ സമയം മസാല തയാറാക്കാം. അതിനായി ആദ്യം പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായ ശേഷം സവാള വഴറ്റിയെടുക്കുക. 

അതിലേക്ക് വെളുത്തുള്ളി മുതൽ കുരുമുളക് പൊടി  വരെയുള്ള സാധനങ്ങൾ ചേർത്ത് വഴറ്റുക. പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്ക‌ി എടുക്കുക. ശേഷം പുരിയുടെ വലുപ്പത്തിൽ പരത്തുക.

അതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി വയ്ക്കുക. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക.

 എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്.  മുട്ട പഫ്സ് തയ്യാറായി... തക്കാളി സോസ് ഉപയോ​ഗിച്ചോ അല്ലാതെയോ ചൂടോടെ കഴിക്കാം...

തയ്യാറാക്കിയത്:
‌​ഗീതാ കുമാരി

ചൂടോടെ കിടിലൻ 'ചിക്കൻ സമൂസ' കഴിക്കാം; വീട്ടിൽ തന്നെ തയ്യാറാക്കാം...

Follow Us:
Download App:
  • android
  • ios