മിക്കവാറുമുള്ള എല്ലാ വീടുകളിലും കാണുന്ന ഒരു പഴമാണ് പേരയ്ക്ക.  പേരയ്ക്ക കൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...
 
പഴുത്ത പേരയ്ക്ക     2 എണ്ണം 
തണുത്ത പാൽ         ഒരു ഗ്ലാസ്‌ 
പഞ്ചസാര                  2 സ്പൂൺ 
കശുവണ്ടി                 2 സ്പൂൺ 
പാൽ പൊടി              1 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

പഴുത്ത പേരയ്ക്ക കഴുകി ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കുക. മിക്സിയുടെ ജാറിൽ,  പാൽ, കശുവണ്ടി,  പാൽ പൊടി,  പേരയ്ക്ക,  പഞ്ചസാര എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക. ശേഷം ഫ്രിഡ്ജിൽ തണുപ്പിച്ച് കുടിക്കാവുന്നതാണ്.

അരിയോ അരിപ്പൊടിയോ വേണ്ട, റവ കൊണ്ടൊരു വെള്ളയപ്പം

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona