ഗുലാബ് ജാമുന്‍ ഇനി മുതൽ പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാനാകും. 

ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. ഗുലാബ് ജാമുന്‍ ഇനി മുതൽ പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാനാകും. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..

വേണ്ട ചേരുവകള്‍...

പാല്‍ പൊടി ഒന്നര കപ്പ് 
 പാല്‍ 4 ടേബിള്‍ സ്പൂണ്‍
 നെയ്യ് 3 ടീസ്പൂണ്‍ 
മൈദ 2 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍
പഞ്ചസാര ഒന്നര കപ്പ് 
വെള്ളം 2 കപ്പ്
ഏലയ്ക്ക പൊടി 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് 2 തുള്ളി 
 ഓയില്‍ പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

പാല്‍പ്പൊടി, മൈദ, ബേക്കിംഗ് പൗഡര്‍, പാല്‍, ഉരുക്കിയ നെയ്യ് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്തെടുത്ത് മാവ് പോലെ കുഴച്ചെടുക്കുക. എന്നിട്ട് അഞ്ച് മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി ഓയിലില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. വെള്ളത്തില്‍ പഞ്ചസാരയും ഏലയ്ക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ച് ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനിറ്റിന് ശേഷം എടുത്ത് തണുപ്പിച്ച് കഴിക്കാം.

നാടൻ രുചിയിലൊരു ഇടിച്ചക്ക തോരൻ തയ്യാറാക്കാം