ഫൈബർ സമ്പന്നമാണ് ഞാവൽ പഴം. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദഹനവ്യവസ്ഥയെ സഹായിക്കുകയും അതുവഴി ദഹനം ശരിയായതാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. 

അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമാണ് ഞാവൽ പഴം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഞാവൽ പഴം നല്ലതാണ്. ഫൈബർ സമ്പന്നമാണ് ഞാവൽ പഴം. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ദഹനവ്യവസ്ഥയെ സഹായിക്കുകയും അതുവഴി ദഹനം ശരിയായതാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഞാവൽ പഴം കൊണ്ട് വീട്ടിൽ തന്നെ സർബത്ത് ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ....

ഞാവൽ പഴം 100 ഗ്രാം
പഞ്ചസാര 3 സ്പൂൺ
നാരങ്ങാ നീര് 4 സ്പൂൺ
സോഡ ഒരു ഗ്ലാസ്‌
ഐസ് ക്യൂബ് ഒരു ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം...

ഞാവൽ പഴം കുരു കളഞ്ഞു എടുക്കുക, മിക്സിയുടെ ജാറിലേക്ക് ഞാവൽ പഴം, പഞ്ചസാര, നാരങ്ങാ നീര്, കുറച്ചു ഐസ്ക്യൂബ് കൂടെ ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഐസ്ക്യൂബ് ചേർത്ത് ഗ്ലാസിന്റെ പകുതി വരെ അരച്ച മിക്സ്‌ ചേർക്കുക, ബാക്കി പകുതി സോഡ ചേർത്ത് ഉപയോഗിക്കാം. ഹെൽത്തി ടേസ്റ്റി മാത്രമല്ല ചൂട് സമയത്തു നല്ലൊരു സർബത്ത് ആണ്.

തയ്യാറാക്കിയത്:
ആശ,
ബം​ഗ്ലൂർ

ചക്ക കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം