Asianet News MalayalamAsianet News Malayalam

ജിലേബി വീട്ടിൽ തന്നെ തയ്യാറാക്കാം

രുചികരമായി ജിലേബി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.  അതിനായി ആദ്യം തയ്യാറാക്കേണ്ടത് പഞ്ചസാരപ്പാനിയാണ്... 

how to make jilebi
Author
Trivandrum, First Published Nov 23, 2020, 10:32 PM IST

ജിലേബി നമ്മുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു മധുര പലഹാരമാണ്. രുചികരമായി ജിലേബി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.  അതിനായി ആദ്യം തയ്യാറാക്കേണ്ടത് പഞ്ചസാരപ്പാനിയാണ്... ഇനി എങ്ങനെയാണ് പഞ്ചസാരപ്പാനി തയ്യാറാക്കുന്നതെന്ന് നോക്കാം...

പഞ്ചസാര പാനി...

രണ്ട് കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും രണ്ട് ഏലയ്ക്കായ, ഒരു നുള്ള് കുങ്കുമപ്പൂവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇത്രയും ചേർത്ത് തിളപ്പിക്കുക. 20 സെക്കൻഡ് തിളപ്പിച്ചതിനുശേഷം പഞ്ചസാരപ്പാനി മൂടി മാറ്റിവയ്ക്കുക.

ജിലേബി തയ്യാറാക്കാൻ വേണ്ടത്....

മൈദ                           ഒരു കപ്പ്
കോൺഫ്ലവർ            2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ     1/4 ടീസ്പൂൺ
ഓറഞ്ച് ഫുഡ് കളർ  1/4 ടീസ്പൂൺ
തൈര്                       കാൽകപ്പ് 
വെള്ളം                     മുക്കാൽ കപ്പ് 

തയ്യാറാക്കേണ്ട വിധം...

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം യോജിപ്പിച്ച് 15 മിനിറ്റ് മൂടി വയ്ക്കുക. ശേഷം ചെറിയ നോസിൽ ഉള്ള ഒരു കുപ്പിയിലേക്ക് ഈ മിശ്രിതം ഒഴിക്കുക. മീഡിയം ചൂടുള്ള എണ്ണയിലേക്ക് ഈ മിശ്രിതം ചുറ്റിച്ച് ഒഴിക്കുക.

 ഓരോ വശവും ക്രിസ്പി ആയതിനുശേഷം ജിലേബി പഞ്ചസാരപ്പാനിയിൽ 20 സെക്കൻഡ് മുക്കി വയ്ക്കുക. 

ശേഷം പഞ്ചസാരപ്പാനിയിൽ നിന്ന് മാറ്റിയ ശേഷം ചൂടോടെയോ തണുത്തിട്ടോ കഴിക്കുക....
 

ഭാരം കുറയ്ക്കണമെന്നുണ്ടോ...? ഈ ഹെൽത്തി സാലഡ് കഴിക്കൂ

Follow Us:
Download App:
  • android
  • ios