Asianet News MalayalamAsianet News Malayalam

കപ്പ കൊണ്ട് വ്യത്യസ്തമായ ഒരു നാലുമണി പലഹാരം

കപ്പ കൊണ്ട്  കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന രുചിയിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. 

how to make kappa roll
Author
Trivandrum, First Published Jun 4, 2021, 3:29 PM IST

കപ്പ മലയാളികളുടെ പ്രിയ വിഭവമാണ്. കപ്പ കൊണ്ട്  കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന രുചിയിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാകുന്നതെന്ന് നോക്കാം.

 ആവശ്യമായ ചേരുവകൾ...

1. കപ്പ                                    1/2 കിലോ (ചെറുതായി കൊത്തി നുറുക്കിയത്)
2. റവ പൊടിച്ചത്                1/2 കപ്പ്
3. ബട്ടർ                             2 ടേബിൾ സ്പൂൺ
4.ചുവന്ന മുളക്                1/2 ടേബിൾ സ്പൂൺ(ചെറുതായി പൊടിച്ചത്)
5. ഉപ്പ്                              രുചിക്ക് അനുസരിച്ച്
6. മല്ലിയില                       1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
7. സവാള                         1 എണ്ണം (ചെറുതായി അരിഞ്ഞത്)
8. കുരുമുളക് പൊടി         1/2 ടേബിൾ സ്പൂൺ
9. എണ്ണ                              2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ കപ്പ വേവിക്കാൻ വയ്ക്കുക. കപ്പ വെന്ത് തിളയ്ക്കുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക. കപ്പ നല്ലത് പോലെ വെന്തതിനു ശേഷം കപ്പയുടെ വെള്ളം ഊറ്റി കളഞ്ഞ് കപ്പ ഒന്ന് തണുക്കാൻ വയ്ക്കുക. ഇനി ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ ഇട്ട ശേഷം അതിലേക്ക്  1/2 ടേബിൾ സ്പൂൺ ചുവന്ന മുളക് ചെറുതായി പൊടിച്ചത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് 1/2 കപ്പ് വെളളം ഒഴിച്ച് 1/2 ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് കൊടുക്കാം.. നല്ലതു പോലെ തിളച്ചതിനു ശേഷം. 1/2 കപ്പ് റവ പൊടിച്ചത് ചേർത്ത് നല്ലതു പോലെ ഒന്ന് കുഴച്ചെടുക്കുക... ചൂട് പോയ ശേഷം ഉടച്ചെടുത്ത കപ്പയിലേക്ക് റവയുടെ ചേരുവ ചേർക്കുക. കൂടെ തന്നെ 1 ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും, ചെറുതായി അരിഞ്ഞ ഒരു സവാളയും, 2 ടേബിൾ സ്പൂൺ എണ്ണയും, 1/2 ടേബിൾ സ്പൂൺ കുരുമുളക് പൊടിയും 1/4 ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലതു പോലെ ഒന്ന് കുഴച്ചെടുക്കുക. ശേഷം ഈ കുഴച്ചെടുത്ത മാവിൽ നിന്നും കുറച്ചു കുറച്ചു മാവ് എടുത്തു ചെറിയ റോളാക്കി എടുക്കുക. കത്തി ഉപയോഗിച്ച് ചെറുതായി മുറിച്ചെടുത്ത് നല്ലതു പോലെ ഒന്ന് ഷേപ്പാക്കി ചൂടായ എണ്ണയിൽ ഇട്ട് നല്ലതു പോലെ ഫ്രൈ ചെയ്തു എടുത്താൽ കാപ്പ കൊണ്ടുള്ള പലഹാരം  തയ്യാറായി...

തയ്യാറാക്കിയത്:
റിൻസി ജോബിഷ്

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ...? ഈ മുറുക്ക് എളുപ്പം തയ്യാറാക്കാം
 

Follow Us:
Download App:
  • android
  • ios