കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട... വെറും മൂന്ന് ചേരുവകൾ കൊണ്ട് തണുത്ത കരിക്കിൻ ഷേക്ക് തയ്യാറാക്കാം...

കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട... വെറും മൂന്ന് ചേരുവകൾ കൊണ്ട് കരിക്കിൻ ഷേക്ക് തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

കരിക്ക് 1 എണ്ണം
തണുപ്പിച്ച പാല്‍ 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷ്ണളാക്കി എടുക്കുക. കഷ്ണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കരിക്കിൻ ഷേക്ക് തയ്യാറായി...