Asianet News MalayalamAsianet News Malayalam

മസാല ചായ കുടിക്കുന്നത് ശീലമാക്കൂ; ദഹനപ്രശ്നങ്ങൾ അകറ്റാം

മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാൻ സഹായിക്കുകയും ചെയ്യുന്നു. മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ദഹനം നന്നാവുമ്പോൾ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടും. 

how to make masala tea
Author
Trivandrum, First Published Feb 7, 2021, 3:34 PM IST

മസാല ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയമോ? മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാൻ സഹായിക്കുകയും ചെയ്യുന്നു.

 

how to make masala tea

 

മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ദഹനം നന്നാവുമ്പോൾ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടും. ഇനി എങ്ങനെയാണ് മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഗ്രാമ്പു                                        3 എണ്ണം
ഏലയ്ക്ക പൊടിച്ചത്             4 എണ്ണം
  ഇഞ്ചി                                       1 കഷ്ണം
തേയില                                     2 ടീസ്പൂൺ
 പാൽ                                           2  കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം പാലിൽ ഇഞ്ചി, ഏലയ്ക്ക പൊടിച്ചതും, ഗ്രാമ്പു, എന്നിവ ചേർത്ത് തിളപ്പിക്കുക. ശേഷം ഇതിലേക്ക് ചായപ്പൊടി ചേർത്ത് രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്യുക. അരിച്ചെടുത്ത ശേഷം അൽപം പഞ്ചസാര ചേർത്ത് ചൂടോടെ കുടിക്കുക...

Follow Us:
Download App:
  • android
  • ios