ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ...

മത്തങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​രിക്കുന്നു. ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ...

വേണ്ടചേരുവകള്‍...

മത്തങ്ങ അര കിലോ
വന്‍പയര്‍ 100 ഗ്രാം 
തേങ്ങ (ചിരകിയത്) 1 എണ്ണം
 പച്ചമുളക് 3 എണ്ണം

കറിവേപ്പില 2 ഇതള്‍
വറ്റല്‍ മുളക് 3 എണ്ണം
ചുവന്നുള്ളി 2 എണ്ണം
 കടുക് 1 ടീസ്പൂൺ
 ജീരകം കാല്‍ സ്പൂണ്‍ 
വെളിച്ചെണ്ണ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തങ്ങ തൊലി കളഞ്ഞ്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക. 

ശേഷം പയര്‍ വേവിച്ചതും ചിരകിയ തേങ്ങയുടെ കാല്‍ ഭാഗവും ജീരകവും ഉള്ളിയും ചേര്‍ത്ത് മിക്സിയില്‍ അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

 ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോള്‍ കറിയില്‍ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവച്ച ശേഷം ഉപയോഗിക്കുക.

ഉരുളക്കിഴങ്ങും റവയും ഇരിപ്പുണ്ടോ...? ഈ പലഹാരം എളുപ്പം തയ്യാറാക്കാം