വെെകുന്നേരം ചായയ്ക്കൊപ്പം എന്തെങ്കിലുമൊരു നാലു മണി പലഹാരം വേണമെന്ന് തോന്നിയാൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്നാക്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഉരുളക്കിഴങ്ങും റവയുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചമ്മന്തി അല്ലെങ്കിൽ സോസിനൊപ്പം കഴിക്കാൻ പറ്റിയ വിഭവമാണിത്. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ... 

ഉരുളക്കിഴങ്ങ്              2 എണ്ണം
 വെളുത്തുള്ളി            2 അല്ലി (ചെറുതായി മുറിച്ചത് )
ചതച്ചമുളക്                1 ടീസ്പൂൺ
 റവ                            അര കപ്പ് (പൊടിച്ചത് )
പത്തിരിപ്പൊടി           1 കപ്പ്‌
മല്ലിയില                ആവശ്യത്തിന്
ഓയിൽ                അര ടേബിൾ സ്പൂൺ
 വെള്ളം                   അര കപ്പ് 
ഉപ്പ്                      ആവശ്യത്തിന് 
മഞ്ഞൾപ്പൊടി     കാൽ ടീസ്പൂൺ
 ഓയിൽ               വറുക്കാൻ ആവശ്യത്തിന്

തായ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക. ശേഷം കുറച്ച് ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളിയും ചതച്ചമുളകും ചേർത്ത് മൂപ്പിച്ചതിന് ശേഷം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് റവ കുറുക്കിയെടുക്കണം.

 റവ മിശ്രിതം ഒന്ന് തണുത്തതിന് ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം. ഇതിൽ പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് വട്ടത്തിൽ മുറിച്ച് എണ്ണയിൽ വറുത്തെടുക്കുക.

 രുചികരവും അത് പോലെ വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു നാലു മണി പലഹാരവുമാണിത്.