ഓട്‌സ് ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണമാണ്. ഫൈബറടങ്ങിയ ഈ ഭക്ഷണത്തിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഓട്‌സ് ഉപയോ​ഗിച്ച് ഉപ്പുമാവ്, ഇഡ്ഢലി എന്നിവ ഉണ്ടാക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ഇനി മുതൽ ഓട്സ് റവ ദോശ ഈസിയായി തയ്യാറാക്കാം...എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍....

ഓട്‌സ്                      1 കപ്പ്
അരിപ്പൊടി          കാല്‍ കപ്പ്
 റവ                       കാല്‍ കപ്പ്
 തൈര്                    അര കപ്പ്
 കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഉപ്പ്                     ആവശ്യത്തിന്
 എണ്ണ                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.

തയ്യാറാക്കിയത്:
​ഗീതാ കുമാരി
തിരുവനന്തപുരം