Asianet News MalayalamAsianet News Malayalam

ഓറഞ്ച് ഇരിപ്പുണ്ടോ...? കിടിലനൊരു കേക്ക് തയ്യാറാക്കിയാലോ...

വീട്ടിൽ ഓറഞ്ച് ഉണ്ടെങ്കിൽ കിടിലനൊരു കേക്ക് ഉണ്ടാക്കാം. എങ്ങനെയാണ് ഈ കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

how to make orange sponge cake
Author
Trivandrum, First Published Dec 5, 2020, 5:50 PM IST

വീട്ടിൽ ഓറഞ്ച് ഉണ്ടെങ്കിൽ കിടിലനൊരു കേക്ക് ഉണ്ടാക്കാം. എങ്ങനെയാണ് ഈ കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

‌വേണ്ട ചേരുവകൾ...

മൈദ                                                                1 കപ്പ്
ബേക്കിംഗ്‍ പൗഡർ                                    ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ                                       1 ടീസ്പൂൺ
 ഉപ്പ്                                                                   1 ടീസ്പൂൺ
 ജാതിക്കാപ്പൊടി                                           1 ടീസ്പൂൺ
6. ഇഞ്ചി ഗ്രേറ്റ് ചെയ്തത്                                  1 ടീസ്പൂൺ
7. തൈര്                                                           മുക്കാൽ കപ്പ്
8. ഓറഞ്ച് ജ്യൂസ്                                             കാൽ കപ്പ്
9. വെജിറ്റബിൾ ഓയിൽ                              അരക്കപ്പ്
10. പഞ്ചസാര                                                 അരക്കപ്പ്
11. വാനില എസ്സെൻസ്                                 1 ടീസ്പൂൺ
12. ഉണക്കമുന്തിരി മൈദപ്പൊടിയിൽ മുക്കിയത്  അരക്കപ്പ്

തയാറാക്കുന്ന വിധം...

ആദ്യം ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് നേരം പ്രീ ഹീറ്റ് ചെയ്യുക. 

ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, ജാതിക്കാപ്പൊടി, ഇഞ്ചി പൊടിച്ചത് എന്നിവ അരിപ്പയിൽ അരിച്ചെടുത്തു ചേർത്തു മാറ്റി വയ്ക്കുക. 

മറ്റൊരു പാത്രത്തിൽ തൈര്, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, വാനില എസ്സെൻസ്, ഓറഞ്ച് ജ്യൂസ് എന്നിവ  ഒന്നൊന്നായി ചേർത്ത്‌ ബീറ്റ് ചെയ്തു വയ്ക്കുക.

തയാറാക്കി വച്ചിരിക്കുന്ന എല്ലാ ചേരുവകളും കൂട്ടി യോജിപ്പിക്കുക. 

ശേഷം മൈദപ്പൊടിയിൽ മുക്കിവച്ച ഉണക്കമുന്തിരി കൂടി ചേർക്കുക. ശേഷം കേക്ക് ട്രേയിലേക്ക് പകർത്തി 180 ഡിഗ്രി ചൂടിൽ 35 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കുക.

 ഓറഞ്ച് കേക്ക് തയ്യാറായി...

Follow Us:
Download App:
  • android
  • ios