തണുപ്പ് മാറ്റി എടുത്താൽ പ്രഭാത ഭക്ഷണത്തിന് കഴിക്കാവുന്ന ഭക്ഷണമാണിത്. എങ്ങനെയാണ് ഓവർ നെെറ്റ് ഓട്സ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? 

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. നാരുകൾ അടങ്ങിയ ഓട്സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്‌സ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഓട്‌സിലെ ലയിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഓട്‌സിലെ ലയിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയിലെ കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നതിലൂടെ എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഒരു ഭക്ഷണം കൂടിയാണ് ഓട്സ്. വണ്ണം കുറയ്ക്കാൻ ഓട്സ് ഇനി മുതൽ ഈ രീതിയൽ കഴിക്കാവുന്നതാണ്. ഓവർ നെെറ്റ് ഓട്സ് മികച്ചൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് കൂടിയാണ്. തലേദിവസം തയാറാക്കി ഫ്രിജിൽ സൂക്ഷിക്കുക. തണുപ്പ് മാറ്റി എടുത്താൽ പ്രഭാത ഭക്ഷണത്തിന് കഴിക്കാവുന്ന ഭക്ഷണമാണിത്. എങ്ങനെയാണ് ഓവർ നെെറ്റ് ഓട്സ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? 

വേണ്ട ചേരുവകൾ

  • റോൾഡ് ഓട്സ് അരക്കപ്പ്
  • പാൽ അര ക്കപ്പ്
  • തെെര് 1 കപ്പ്
  • ചിയ സീഡ് 1 സ്പൂൺ
  • ഉപ്പ് 1 നുള്ള്
  • തേൻ 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിൽ ഓട്സും പാലും ചിയ സീഡും ഉപ്പും യോജിപ്പിച്ച് 15 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് തേൻ ചേർക്കുക. ശേഷം ഓട്സിന്റെ മുകളിലേക്ക് കൊക്കോ പൗഡറോ അല്ലെങ്കിൽ കറുവപ്പട്ട പൊടിയോ വിതറുക. ശേഷം ഇത് ഫ്രിഡ്ജിൽ കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും വയ്ക്കുക. രാവിലെ ബ്രേക്ക് ഫാസ്റ്റായി ഇത് കഴിക്കാവുന്നതാണ്. ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണിത്. 

പ്രഭാതഭക്ഷണമായി ഓട്സാണോ കഴിക്കാറുള്ളത് ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Asianet News Live | Palakkad Raid | USA Election | Donald Trump | Kamala Harris|Malayalam News Live