Asianet News MalayalamAsianet News Malayalam

Paneer Butter Masala Recipe: പനീർ ബട്ടർ മസാല ഇതുപോലെ ഉണ്ടാക്കി നോക്കൂ

ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും പനീർ ബട്ടർ മസാല തയ്യാറാക്കാവുന്നതാണ്. റൊട്ടി, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം മികച്ച കോമ്പിനേഷൻ കൂടിയാണിത്. 

how to make Paneer Butter Masala
Author
Trivandrum, First Published Dec 30, 2021, 4:53 PM IST

സസ്യാഹാരികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് പനീർ. പനീർ കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അതിലൊന്നാണ് പനീർ ബട്ടർ മസാല... ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും പനീർ ബട്ടർ മസാല തയ്യാറാക്കാവുന്നതാണ്. റൊട്ടി, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം മികച്ച കോമ്പിനേഷൻ കൂടിയാണിത്. ഇനി എങ്ങനെയാണ് പനീർ ബട്ടർ മസാല ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പനീർ                                                      1 പാക്കറ്റ്
ഏലയ്ക്ക                                                2 എണ്ണം 
bay leaf                                                     1 എണ്ണം
​ഗ്രാമ്പു                                                    2 എണ്ണം
സവാള                                                  2 എണ്ണം (വലുത്) 
തക്കാളി                                                2 എണ്ണം
​ഗരം മസാല                                      1 ടീസ്പൂൺ 
മുളക് പൊടി                                    1 ടീസ്പൂൺ 
ചില്ലി സോസ്                                    3 ടീസ്പൂൺ
കസൂരി മേത്തി                               1  ടീസ്പൂൺ
ഫ്രഷ് ക്രീം                                        2 ടീസ്പൂൺ
വെണ്ണ                                                 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം... 

കടായിയിൽ എണ്ണ ചൂടാവുമ്പോൾ ഏലയ്ക്കായ, ഗ്രാമ്പൂ, bay leaf  എന്നിവ ചേർത്ത് നല്ലോണം വഴറ്റുക.  ശേഷം സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ഗോൾഡൻ കളർ ആകുമ്പോൾ തക്കാളി ചേർക്കുക. എണ്ണ തെളിയുന്നതുവരെ വഴറ്റിയതിനു ശേഷം  ഗരംമസാലയും മുളകുപൊടിയും ചേർത്ത് നല്ലോണം വയറ്റുക.

പൊടികളുടെ പച്ച മണം മാറി കഴിയുമ്പോൾ ഇറക്കിവയ്ക്കുക. തണുത്തതിനുശേഷം മിക്സിയിലിട്ട് ഈ കൂട്ട് വെള്ളം ചേർത്തു നല്ലോണം അരച്ചെടുക്കുക. അതേ കടായിയിൽ  വീണ്ടും ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ശേഷം ഈ കൂട്ട് നല്ലോണം വഴറ്റിയെടുക്കുക. എണ്ണ തെളിഞ്ഞു വന്നതിനുശേഷം ആവശ്യത്തിനു വെള്ളം ചേർക്കുക.

തിളച്ചു വന്നതിനുശേഷം പനീർ ചെറിയ ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് മിക്സ് ചെയ്യാം .പിന്നെ തിളപ്പിച്ച എണ്ണ മുകളിൽ തെളിഞ്ഞു വരുമ്പോൾ ഇറക്കി വയ്ക്കാം .ശേഷം നമുക്ക് ഫ്രഷ് ക്രീം അതിൽ ചേർക്കുക കൂടാതെ ചില്ലിസോസും ബട്ടറും ചേർക്കാം.

ഇനി നിങ്ങളുടെ കയ്യിൽ ഫ്രഷ് ക്രീം ഇല്ല എന്നുണ്ടെങ്കിൽ കുറച്ച് പാലെടുത്ത് അതിൽ കോൺഫ്ളവർ ഒരു ടീസ്പൂൺ ചേർത്ത് തിളപ്പിച്ചെടുക്കുക അത് ലേശം കുറുകി വന്നാൽ മാറ്റിവച്ച് ഫ്രഷ് ക്രിമിന് പകരം ഉപയോഗിക്കാം.

തയ്യാറാക്കിയത്:
സോണിയ ബെെജു

ചായയ്‌ക്കൊപ്പം കഴിക്കാൻ സ്പെഷ്യൽ ബോണ്ട; റെസിപ്പി

Follow Us:
Download App:
  • android
  • ios