Asianet News MalayalamAsianet News Malayalam

ഈ ക്രിസ്മസിന് പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

ഇനി മുതൽ പ്ലം കേക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് രുചികരമായി പ്ലം കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...
 

how to make plum cake
Author
Trivandrum, First Published Dec 18, 2020, 10:43 PM IST

പ്ലം കേക്കില്ലാതെ എന്ത് ക്രിസ്മസ് അല്ലേ. ഇനി മുതൽ പ്ലം കേക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് രുചികരമായി പ്ലം കേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...
മുട്ട                                               3 എണ്ണം
മൈദ                                            2 കപ്പ്
ബേക്കിംഗ് പൗഡർ                   ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ                    അര ടീസ്പൂൺ
ഉപ്പ്                                          കാൽ ടീസ്പൂൺ
പഞ്ചസാര                                1 കപ്പ്
ഏലയ്ക്ക                                 2 എണ്ണം
 ഗ്രാമ്പു                                     2 എണ്ണം
ജാതിക്ക                                  1 ചെറിയ കഷ്ണം
പട്ട                                          ഒരു ചെറിയ കഷ്ണം
ഓറഞ്ച് തൊലി ചുരണ്ടിയത്      1 ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് -                          1 കപ്പ്
ഈന്തപ്പഴം നുറുക്കിയത്            കാൽ കപ്പ്
ഉണക്ക മുന്തിരി                          കാൽ കപ്പ്
കശുവണ്ടി നുറുക്കിയത്  ഒരു ടേബിൾസ്പൂൺ
ഓയിൽ                                          1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഡ്രൈ ഫ്രൂട്സ് ഓറഞ്ച് നീരിൽ അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക.

ശേഷം പകുതി കപ്പ് പഞ്ചസാര പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നവ ചേർത്തു പൊടിച്ചു വയ്ക്കുക. ഒരു പാനിൽ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേൽ ഉണ്ടാക്കി തണുക്കാൻ വയ്ക്കുക.

മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ചെടുക്കുക. 

മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചെടുക്കുക, മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്ക്കുക.

 മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയിൽ എന്നിവ ചേർത്തു അടിച്ചെടുക്കുക. ഇതിലേക്കു മിക്സ് ചെയ്ത മൈദയുടെ കൂട്ട് അൽപം അൽപമായി ചേർത്തു യോജിപ്പിച്ചെടുക്കുക.

ശേഷം ഷുഗർ കാരമൽ ചേർക്കുക. സോക് ചെയ്ത ഡ്രൈ ഫ്രൂട്സ്, കാഷ്യു, ഓറഞ്ച് തൊലി എന്നിവ ചേർത്തു യോജിപ്പിച്ചെടുക്കുക.

 മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേർത്തു മെല്ലെ യോജിപ്പിച്ചെടുക്കുക. 

ഈ കൂട്ട് ഗ്രീസ് ചെയ്ത കേക്ക് ടിന്നിലേക്കൊഴിച്ചു ടാപ്പ് ചെയ്യുക. ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വെച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 

10 മിനിറ്റിന് ശേഷം കേക്ക് ടിൻ വച്ചു കൊടുത്തു 45 മിനിററ് ചെറു തീയിൽ അടച്ചു വച്ച് ബേക്ക് ചെയ്തെടുക്കുക. പ്ലം കേക്ക് തയ്യാറായി...
 

Follow Us:
Download App:
  • android
  • ios