മാതളം കൊണ്ട് ജ്യൂസ് തയ്യാറാക്കാറുണ്ടല്ലോ. ജ്യൂസിന് പകരം അൽപം വ്യത്യസ്തമായി മാതളം മിൽക്ക് ഷേക്ക് തയ്യാറാക്കിലായോ... 

മാതളം കഴിച്ചാലുള്ള ആ​രോ​ഗ്യ​ഗുണങ്ങൾ പലർക്കും അറിയില്ല. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കുന്നു. മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫലപ്രദമാണ്. മാതളം കൊണ്ട് ജ്യൂസ് തയ്യാറാക്കാറുണ്ടല്ലോ. ജ്യൂസിന് പകരം അൽപം വ്യത്യസ്തമായി മാതളം മിൽക്ക് ഷേക്ക് തയ്യാറാക്കിലായോ...

വേണ്ട ചേരുവകൾ...

മാതളം ഒരു കപ്പ്
തണുപ്പിച്ച പാൽ ഒരു ഗ്ലാസ്
പഞ്ചസാര 2 സ്പൂൺ
 വാനില ഐസ് ക്രീം 3 സ്കൂപ്

തയ്യാറാക്കുന്ന വിധം...

മിക്സിയിൽ മാതളം കുരു മാത്രം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക. തണുപ്പിച്ചു കട്ടി ആക്കിയ പാലും , മാതളം ജ്യൂസും , പഞ്ചസാരയും , ഒരു സ്കൂപ് വാനില ഐസ്ക്രീമും കൂടെ മിക്സിയിൽ നന്നായി അടിച്ചു എടുക്കുക, ഒരു ഗ്ലാസ്സിലേക്കു അടിച്ച മിൽക്ക് ഷേക്ക് ഒഴിച്ച് മുളകിൽ 2 സ്കൂപ് ഐസ്ക്രീം ഒപ്പം കുറച്ചു മാതളം കുരുവും വച്ച് അലങ്കരിച്ചു ഉപയോഗിക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

പൊട്ടുകടല കൊണ്ട് അടിപൊളി ലഡ്ഡു; റെസിപ്പി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona