Asianet News MalayalamAsianet News Malayalam

ആപ്പിൾ കൊണ്ടൊരു സ്പെഷ്യൽ ഹൽവ; റെസിപ്പി

വ്യത്യസ്ത രുചികളില്‍ ഹല്‍വ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലും എളുപ്പത്തില്‍ ഹല്‍വ തയ്യാറാക്കാന്‍ സാധിക്കും. ആപ്പിൾ കൊണ്ട് ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

how to make special apple halwa
Author
Trivandrum, First Published Oct 15, 2021, 9:57 PM IST

വ്യത്യസ്ത രുചികളില്‍ ഹല്‍വ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടിലും എളുപ്പത്തില്‍ ഹല്‍വ തയ്യാറാക്കാന്‍ സാധിക്കും. ആപ്പിൾ കൊണ്ട് ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഗ്രേറ്റ് ചെയ്ത ആപ്പിൾ                    2 എണ്ണം
തേങ്ങ ചിരകിയത്                      1 കപ്പ്‌
 ശർക്കര പൊടിച്ചത്                   1/2 കപ്പ്‌
 നെയ്യ്                                          3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത്                 1/8 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആപ്പിൾ തൊലി കളഞ്ഞ ശേഷം വലിയ ഗ്രേറ്ററിൽ ഇട്ടു ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്കു ചിരകിയ തേങ്ങ ഇട്ടു രണ്ട് മിനുട്ട് ചൂടാക്കി എടുത്ത് മറ്റൊരു പാത്രത്തിലേക്കു മാറ്റി വയ്ക്കുക. അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു അതിലേക്ക് ചിരകിയ ആപ്പിൾ ഒന്ന് പിഴിഞ്ഞതിനു ശേഷം ഇട്ടു കൊടുത്തു നന്നായി ഒരു മൂന്ന് മിനിട്ടോളം വഴറ്റുക. അതിലേക്കു പൊടിച്ച ശർക്കര ഇട്ടു നന്നായി മിക്സ്‌ ചെയുക. ഒന്ന് ചൂടായി മിക്സ്‌ ആയി വരുമ്പോൾ ചൂടാക്കി വച്ചിരുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഇടയ്ക്കു കുറച്ചു നെയ്യ് ചേർത്ത് കൊടുക്കാം. വെള്ളം ഒട്ടും ഇല്ലാതെ എല്ലാം കൂടി ചേർന്ന് വരുമ്പോൾ അതിലേക്ക് ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കി. തീ ഓഫ്‌ ചെയ്യുക. മിനിറ്റുകൾക്കുള്ളിൽ ആപ്പിൾ കോക്കനട്ട് ഹൽവ റെഡി...

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

 

Follow Us:
Download App:
  • android
  • ios