വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കറിയാണിത്. മത്തങ്ങ, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ എന്നിവ ഉപയോഗിച്ച് രുചികരമായി തയ്യാറാക്കാവുന്ന കറി.  

മത്തങ്ങ, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കോങ്ങിണി വിഭവം. ഈ കറിയ്ക്ക് തേങ്ങാപ്പാലിന് പകരം പശുവിൻ പാലും ഉരുളക്കിഴങ്ങിന് പകരം കാച്ചിലും ഉപയോഗിക്കാം. തേങ്ങാപാലും ഉരുളക്കിഴങ്ങുമാണ് കൂടുതൽ രുചികരം. 

വേണ്ട ചേരുവകൾ...

മത്തങ്ങ 1/2 കപ്പ് (ചെറുതായി അരിഞ്ഞത്) 
കുമ്പളങ്ങ 1/2 കപ്പ് (ചെറുതായി അരിഞ്ഞത്) 
കാച്ചിൽ 1/2 കപ്പ് 
പാൽ 1 1/2 കപ്പ് 
പച്ചമുളക് കീറിയത് 5 എണ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടീസ്പൂൺ 
കായം 1/4 ടീസ്പൂൺ 
വെള്ളം 1 1/2 കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. പച്ചക്കറികൾ, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് വേകുന്നവരെ പച്ചക്കറികൾ വേവിക്കുക. ശേഷം ഇതിലേക്ക് പാലും ഉപ്പും വെളിച്ചെണ്ണയും കായവും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. സ്പെഷ്യൽ മത്തങ്ങ കറി തയ്യാർ...

തയ്യാറാക്കിയത്: 
ലീന ഷേണായി

Read more : സ്പെഷ്യൽ ഓറഞ്ച് സോഡാ; റെസിപ്പി