Asianet News MalayalamAsianet News Malayalam

രുചികരമായ എരിവുള്ള ഡോനട്ട്; എളുപ്പം തയ്യാറാക്കാം

എരിവുള്ള ഡോനട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ...ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഒരു എരിവുള്ള ഡോനട്ട് പരിചയപ്പെട്ടാലോ...

how to make spicy Doughnut
Author
Trivandrum, First Published Jul 12, 2021, 7:10 PM IST

അമേരിക്കയിൽ നിന്നെത്തി നമ്മുടെ മനസു കീഴടക്കിക്കളഞ്ഞു ഡോനട്ട് എന്ന ഉഗ്രൻ വിഭവം. ഡോനട്ട് പലരീതിയിൽ തയ്യാറാക്കാം. എരിവുള്ള ഡോനട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ...ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഒരു എരിവുള്ള ഡോനട്ട് പരിചയപ്പെട്ടാലോ...

വേണ്ട ചേരുവകൾ...

ഉരുളകിഴങ്ങ്                     1 കിലോ
പച്ചമുളക്                         4 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള                            2 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി                   1 സ്പൂൺ
മല്ലിയില                          4 സ്പൂൺ (ചെറുതായി അരിഞ്ഞത്)
ബ്രെഡ് പൊടി                ഒരു കപ്പ്‌
ജീരകം                          അര സ്പൂൺ
കുരുമുളക് പൊടി          1 സ്പൂൺ
ഗരം മസാല                   1 സ്പൂൺ
ചാറ്റ് മസാല                  1/2 സ്പൂൺ
മല്ലി പൊടി                   1/2 സ്പൂൺ
കോൺ ഫ്ളർ               3 സ്പൂൺ
മൈദ                           3 സ്പൂൺ
ഉപ്പ്                             ആവശ്യത്തിന്
എണ്ണ                          3 സ്പൂൺ കുഴയ്ക്കാൻ
എണ്ണ                           അര ലിറ്റർ വറുക്കാൻ

തയ്യാറാക്കുന്ന വിധം...

ഉരുളകിഴങ്ങു നന്നായി വേവിച്ചു തോല് കളഞ്ഞു നന്നായി കുഴച്ചു എടുക്കുക. അതിലേക്കു പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോൺ ഫ്ലവർ, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള  എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ  ഉരുളകൾ ആക്കി എടുക്കുക. ഒരു ബൗളിൽ മൈദ, വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക. ചെറിയ ഉരുളകൾ ആക്കി ഓരോന്നും ഡോണ്ട്ട് പോലെ നടുവിൽ ഒരു വട്ടം കുഴിച്ചു പത്രത്തിൽ വയ്ക്കുക. ശേഷം  അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു പത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ്‌ മൈദ കലക്കിയതിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. നല്ല രുചികരമായ എരിവുള്ള ഡോണട്ട് കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമാകും.

തയ്യാറാക്കിയത്:
ആശ, ബാം​ഗ്ലൂർ

Follow Us:
Download App:
  • android
  • ios