Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്റൂട്ട് മസാല ദോശ ആയാലോ? റെസിപ്പി...

ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് അൽപം വ്യത്യസ്തമായൊരു ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ബീറ്റ്റൂട്ട് മാസല ദോശ ഈസിയായി തയ്യാറാക്കാം...

how to make tasty and easy beetroot masala dosa
Author
Trivandrum, First Published Aug 22, 2022, 10:11 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് വിവിധ കറികളും പലഹാരങ്ങളും തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് അൽപം വ്യത്യസ്തമായൊരു ദോശ തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ബീറ്റ്റൂട്ട് മാസല ദോശ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട്                      1 എണ്ണം
ഉരുളക്കിഴങ്ങ്              2 എണ്ണം
കാരറ്റ്                         1 എണ്ണം
സവാള                        1 എണ്ണം
പച്ചമുളക്                    3 എണ്ണം
ഇഞ്ചി                        1 കഷ്ണം
വെളുത്തുള്ളി          2 എണ്ണം
മഞ്ഞൾപൊടി           1/2 ടീസ്പൂൺ
കടുക്, ഉഴുന്നു പരിപ്പ്   1/4 ടീസ്പൂൺ
കറിവേപ്പില                  1 തണ്ട്
ദോശമാവ്                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ബീറ്റ് റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ നന്നായി കഴുകി കുക്കറിൽ വേവിക്കാനായി വയ്ക്കുക. മൂന്നോ നാലോ വിസിൽ വച്ച ശേഷം ഇവ വെന്ത് കഴിഞ്ഞാൽ തണുത്തതിന് ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക. ശേഷം, ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞൾ പൊടിയും ഉപ്പും വെള്ളവും ചേർത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം. ശേഷം ദോശ കല്ലിൽ എണ്ണം പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തിൽ പരത്തുക. ഒരു വശം വേകുമ്പോൾ പുറമേ എണ്ണ പുരട്ടി തയാറാക്കിയ മസാലക്കൂട്ടിൽ നിന്ന് കുറച്ചു ദോശയുടെ മുകളിൽ വച്ച് ദോശ മടക്കി വയ്ക്കുക. ശേഷം ചൂടോടെ കഴിക്കുക. 

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ ആയാലോ?

 

Follow Us:
Download App:
  • android
  • ios