സ്വാദിഷ്ടമായ ഉള്ളി മുളക് ചമ്മന്തി എളുപ്പം തയ്യാറാക്കാം. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

പല തരത്തിലുള്ള ചമ്മന്തികളുണ്ട്. ചോറിനൊപ്പം കഴിക്കാൻ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ? ചെറിയ ഉള്ളിയും ഉണക്ക മുളകുമെല്ലാം ചേർത്തൊരു സ്പെഷ്യൽ ചമ്മന്തി. സ്വാദിഷ്ടമായ ഉള്ളി മുളക് ചമ്മന്തി എളുപ്പം തയ്യാറാക്കാം..

വേണ്ട ചേരുവകൾ

  • ചെറിയ ഉള്ളി 20 എണ്ണം
  • വെളുത്തുള്ളി 10 അല്ലി 
  • ഉണക്കമുളക് 20 എണ്ണം 
  • വാളൻ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ 
  • വെളിച്ചെണ്ണ 4 സ്പൂൺ
  • ഉപ്പ് പാകത്തിന് 

തയ്യാറാക്കുന്ന വിധം

ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി, ചെറിയ ഉള്ളി ‌എന്നിവ വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ ഉണക്ക മുളകും പുളിയും ചേർത്ത് വെളിച്ചണ്ണയിൽ നിന്ന് കോരി മാറ്റി ഇടികല്ലിലോ മിക്സിയിലോ ചതച്ച് എടുത്ത് വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക..രുചികരമായ ചമ്മന്തി തയ്യാർ..

ചക്കക്കുരു കൊണ്ട് കിടിലൻ ചമ്മന്തി പൊടി ; ഈസി റെസിപ്പി

Asianet News LiveAthon | Asianet News LIVE | Malayalam News LIVE | Wayanad Landslide