ദോശ, ഇഡ്ഢലി, ചപ്പാത്തി എന്നിവയൊടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കറിയാണ് തക്കാളി ചമ്മന്തി. വളരെ എളുപ്പം തയ്യാറാക്കാവുന്ന കറിയാണിത്. ഇനി എങ്ങനെയാണ് തക്കാളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

തക്കാളി ( ചെറുതായി അരിഞ്ഞത്)           5 എണ്ണം
സവാള                                                              1 എണ്ണം (വലുത്)
പച്ചമുളക്                                                           2 എണ്ണം
മഞ്ഞൾ പൊടി                                               ¼ ടീ സ്പൂൺ
മുളകുപൊടി                                                  ½ ടീ സ്പൂൺ
                                              
ഉപ്പ്                                                                 ആവശ്യത്തിന്                                                       
കടുക്                                                           ആവശ്യത്തിന്
കറിവേപ്പില                                                ആവശ്യത്തിന്                                                  
എണ്ണ                                                              ആവശ്യത്തിന്                                                     

ഉണ്ടാക്കുന്ന വിധം...

ആദ്യം തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. 

ഉള്ളി വഴന്ന് നേർത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. 

ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. 

തക്കാളിയും, സവാളയും ഒന്ന് മൂത്ത് വന്നാൽ മാത്രം മതിയാകും. തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കുക. 

ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് ക്രഷ് ചെയ്തെടുക്കുക. 

നല്ലവണ്ണം അരഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.തക്കാളി ചമ്മന്തി തയ്യാറായി...

ഇതാ ഒരു സ്പെഷ്യൽ ചായ, ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും