വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇനി എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ... 

തക്കാളി കൊണ്ട് സൂപ്പ് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇനി എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

തക്കാളി 5 എണ്ണം
 കാരറ്റ് 3 എണ്ണം
 ചുവന്നുള്ളി 3 എണ്ണം
വെള്ളം 8 ഗ്ലാസ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളിയും കാരറ്റും ചെറുതായൊന്ന് അരിയുക. ശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ച് വരുമ്പോൾ ഉപ്പ് ചേർക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടുക. ചെറു ചൂടോടെ കഴിക്കാവുന്നതാണ്.... 

അവൽ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരം....