ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ തക്കാളി സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
തക്കാളി കൊണ്ട് സോസും ചമ്മന്തിയുമെല്ലാം തയ്യാറാക്കാറുണ്ടല്ലോ...ഇനി സൂപ്പ് കൂടി പരീക്ഷിച്ചു നോക്കിയാലോ? വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകള്‍...
തക്കാളി 200 ഗ്രാം
കാരറ്റ് 100 ഗ്രാം
ചുവന്നുള്ളി 3 എണ്ണം
വെള്ളം 7 ഗ്ലാസ്
വെളിച്ചെണ്ണ ആവശ്യത്തിന്
കുരുമുളക് പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം തക്കാളിയും കാരറ്റും അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടണം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുരുമുളക് പൊടി ചെറുതായൊന്ന് സൂപ്പിന് മുകളിൽ വിതറുക. ചെറു ചൂടോടു കൂടി കഴിക്കാവുന്നതാണ്.
