വേണ്ട ചേരുവകൾ...

ചെറിയ ഉള്ളി                   അരക്കിലോ 
തിരുമ്മിയ തേങ്ങാ           1 കപ്പ് 
മുളകുപൊടി                  1 ടീസ്പൂൺ
മല്ലിപ്പൊടി                      1/2 ടേബിൾസ്പൂൺ
കുരുമുളകുപൊടി        1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി               1/2 ടീസ്പൂൺ 
കറിവേപ്പില                    ആവശ്യത്തിന്
ഉപ്പ്                                    ആവിശ്യത്തിന്
തേങ്ങാക്കൊത്ത്            2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ                     4 ടേബിൾസ്പൂൺ
ഉണക്കമുളക്                         3 എണ്ണം 
കടുക്                                 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം...

ആദ്യം ഉള്ളി ചെറുതായി അരിഞ്ഞു എടുക്കുക. പാൻ ചൂടായ ശേഷം  വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ  ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളിയിട്ട് വഴറ്റുക. 

ശേഷം ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ  തേങ്ങ കൊത്തു ഇട്ടു ഇളക്കി ഇതിലേക്ക് തേങ്ങ തിരുമ്മിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം.  

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം. ഉള്ളി പാനിൽ അടിയിൽ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടക്കിടയ്ക്ക് ഇളക്കി കൊടുക്കുക. ഉള്ളി നല്ലതു പോലെ ബൗൺ നിറം വന്നതിന് ശേഷം വാങ്ങി വയ്ക്കുക.

തയ്യാറാക്കിയത്:
ദീപ. ആർ
തിരുവനന്തപുരം