Asianet News MalayalamAsianet News Malayalam

ചൂട് ' വെജിറ്റബിൾ സൂപ്പ്' കുടിക്കണമെന്ന് തോന്നുന്നുണ്ടോ; ഒന്ന് ഉണ്ടാക്കി നോക്കിയാലോ...

നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ഉപയോ​ഗിച്ച് തന്നെ ഈ സൂപ്പ് തയ്യാറാക്കാവുന്നതാണ്. വളരെ ടേസ്റ്റിയും ഹെൽത്തിയുമാണ്. എങ്ങനെയാണ് ' വെജിറ്റബിൾ സൂപ്പ്'  തയ്യാറാക്കുന്നതെന്ന് നോക്കാം... 
 

how to make vegetable soup
Author
Trivandrum, First Published Jul 4, 2020, 8:32 PM IST

സൂപ്പ് പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. ചുമ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകൾ. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് സഹായിക്കും. കുറച്ച് പച്ചക്കറികൾ കൊണ്ട് ഒരു കിടിലൻ സൂപ്പ് ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...

കൂൺ                              രണ്ട് ടീസ്പൂൺ
കാരറ്റ്                              1 എണ്ണം
ബീൻസ്                          3 എണ്ണം
വെളുത്തുള്ളി              1 എണ്ണം 
സവാള                            1 എണ്ണം
കുരുമുളക് പൊടി      കാൽ ടീസ്പൂൺ
ഉപ്പ്                                   ആവശ്യത്തിന്
കോൺഫ്ലോർ                2 ടീസ്പൂൺ
കാബേജ്                           1/2 കപ്പ് ( ചെറുതായി അരിഞ്ഞത്) (ഇഷ്ടമുള്ളതും വീട്ടിൽ ലഭ്യമായതുമായ ഏത് പച്ചക്കറി ഉപയോഗിച്ചും ഈ സൂപ്പ് തയ്യാറാക്കാവുന്നതാണ്...)

ഇനി എങ്ങനെയാണ് സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം...

ആദ്യം സൂപ്പ് തയ്യാറാക്കാനുള്ള ഒരു പാത്രത്തിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായി കഴിഞ്ഞാൽ ഒരു വെളുത്തുള്ളി അരിഞ്ഞതും  ഒരു സവാള ചെറുതായി അരിഞ്ഞതും ചേർക്കുക.

ശേഷം ചെറുതായി മുറിച്ചെടുത്ത കൂൺ ഇതിലേക്ക് ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികൾ എല്ലാം ചേർത്ത് വഴറ്റി എടുക്കുക.

നാലു ഗ്ലാസ് വെള്ളം, ഉപ്പ്, കുരുമുളക്  പൊടി എന്നിവ ചേർത്ത്  തിളപ്പിക്കുക. ശേഷം രണ്ട് ടീ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കുക. സൂപ്പ് റെഡിയായി... ചൂടോടെ കുടിക്കാവുന്നതാണ്.

'ചപ്പാത്തി വെജ് റോൾ' കിടു ടേസ്റ്റാണ് കേട്ടോ, ഉണ്ടാക്കി നോക്കിയാലോ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി
തിരുവനന്തപുരം 

 

Follow Us:
Download App:
  • android
  • ios