വളരെ ഹെൽത്തിയും ടേസ്റ്റി വിഭവവുമാണ് എ​ഗ് സാലഡ്. രുചികരമായ എ​ഗ് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  

വേണ്ട ചേരുവകൾ...

മുട്ട പുഴുങ്ങിയത് 1 എണ്ണം 
മയോണീസ് അര കപ്പ് 
സവാള കൊത്തിയരിഞ്ഞത് 1 എണ്ണം
തക്കാളി കൊത്തിയരിഞ്ഞത് 1 എണ്ണം
 കാരറ്റ് ഗ്രേറ്റ് ചെയ്തത് 1 എണ്ണം
 പച്ചമുളക് പൊടിയായി അരിഞ്ഞത് 3 എണ്ണം, 
ജീരകപ്പൊടി 1 നുള്ള്, 
മല്ലിയില അരിഞ്ഞത് 1 ടേബിൾ സ്പൂൺ
 ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട തോട് കളഞ്ഞ് ചെറുതായി മുറിച്ചുവയ്ക്കുക. 

ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.

അവസാനം മുട്ട ചേർത്ത് വിളമ്പാം. 

രുചികരമായ എ​ഗ് സാലഡ് തയ്യാറായി...

തയ്യാറാക്കിയത്:

​ഗായത്രി എസ് എൻ,
കൊച്ചി